ദൈവത്തെക്കുറിച്ച്...

"ദൈവത്തിൽ വിശ്വാസമുണ്ടോ?"

ഒരു പരിധിവരെ ഞാൻ പുതുതായി ആൾക്കാരെ പരിചയപ്പെടുമ്പോൾ ഞങ്ങളുടെ conversation-ൽ മിക്കവാറും വരാറുള്ള ഒരു ചോദ്യമാണിത്. ഞാൻ ഇതിനു ഉത്തരം കൊടുക്കാൻ ഇത്തിരി താമസിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

പ്രാർത്ഥനയിലും ദൈവത്തിലും ചെറുപ്പത്തിൽ വളർന്നു വന്ന സമയത്തിൽ മറ്റെല്ലാവരെപോലെയും എനിക്കും വിശ്വാസമുണ്ടായിരുന്നു. ഒരു പ്രശ്നം വന്നാൽ ആദ്യം ദൈവത്തെ വിളിക്കുകയും, അത് സോൾവ് ആയാൽ ദൈവത്തിനു സ്തുതി പറയുകയും ചെയ്‌തിട്ടുണ്ട്. Parents-ൽ നിന്നും ചുറ്റുമുള്ളവരിൽ നിന്നും കണ്ടു ശീലിച്ചതാകണം പല പ്രശ്നങ്ങളും അല്ലെങ്കിൽ പ്രശ്നങ്ങളിൽ പെടുമ്പോൾ പ്രാർത്ഥന ഒരു വഴിയാണ്, അതിലൂടെയാണ് രക്ഷ എന്നൊക്കെ മനസ്സിലാക്കിവെച്ചിരുന്നു.

മതങ്ങളിലോ അതിനു ചുറ്റുമുള്ള ചിട്ടകളിലോ വിശ്വാസമുണ്ടായിരുന്നില്ല പക്ഷെ ദൈവം എന്ന കോൺസെപ്റ്റിൽ അല്ലെങ്കിൽ ആ കോൺസെപ്ടിനെ പേടിച്ചിരുന്നു, വിശ്വസിച്ചിരുന്നു. എല്ലാം കാണുന്ന, എല്ലാം അറിയാവുന്ന എന്തോ ഒന്നായി മനസ്സിൽ ദൈവം ഉണ്ടായിട്ടുണ്ട്. എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ വളരെ മോശം ആയിട്ടുള്ള കുറച്ചു വർഷങ്ങളിലൂടെ എന്റെ കുടുംബവും, ഞാനും കടന്നു പോയപ്പോൾ മാത്രം ആണ് ഈ കോൺസെപ്റ് തകർന്നു വീണത്.

വളരെ വിഷമത്തിൽ ഇരുന്ന ചില ദിവസങ്ങളിൽ എനിക്ക് ആശ്വാസം തന്നത് ഈ വിഷമത്തിൽ നിന്നും ദൈവം രക്ഷിക്കും എന്ന ചിന്തയാണ്. പക്ഷെ ഒരു ആശ്വാസവും ഇല്ലാതെ കുറച്ചു മാസങ്ങൾ കൂടെ കടന്നു പോയപ്പോൾ ആണ് ദൈവത്തിൽ ഞാൻ സംശയിച്ചു തുടങ്ങിയത്. "മനസ്സറിഞ്ഞു പ്രാര്ഥിക്കാത്തതു കൊണ്ടാണ്" എന്ന excuse എനിക്ക് അന്ന് തീരെ ദഹിച്ചില്ല.

നല്ല ഇരുട്ടുള്ള ഒരു അടഞ്ഞ മുറിയിൽ പെട്ട് കിടക്കുന്ന അവസ്ഥയിൽ നിന്ന് കുറച്ചു വര്ഷം എടുത്തു സ്വയം പുറത്തു വരുമ്പോൾ, ഞാൻ എവിടെയും ദൈവത്തെ കണ്ടിട്ടില്ല. ജീവിതത്തിലെ മോശം സന്ദർഭങ്ങളിൽ ദൈവം ഉണ്ടാകും എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്, കേട്ടിട്ടുള്ളത്. ഞാൻ കണ്ടുമില്ല, അറിഞ്ഞുമില്ല. ആ സമയങ്ങളിൽ എപ്പോഴോ ആ ദൈവവും, ആ കോൺസെപ്റ്റും ഇല്ലാതെയായി.

ചോദ്യം: "ദൈവത്തിൽ വിശ്വാസം ഉണ്ടോ?"

ഉത്തരം: "എനിക്ക് ഒരു മതത്തിലും, ഒരു ആചാരത്തിലും വിശ്വാസമില്ല. പക്ഷെ ഞാൻ ദൈവത്തെ ചിലപ്പോൾ കാണാറുണ്ട്."

Rational explanation എനിക്ക് ഇഷ്ടമുള്ള ഒരു കാര്യമാണ് അല്ലെങ്കിൽ, it is something that I prefer. പക്ഷെ there are some moments where I don't want to look for a rational explanation or I don't feel like I need one.

എനിക്ക് വേണ്ടപ്പെട്ടവരുടെ കൂടെ comfortable ആയിട്ട് ഇരിക്കുമ്പോൾ, ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു പെൺകുട്ടിയുടെ കൂടെ സംസാരിക്കുമ്പോൾ, അവൾ ചിരിക്കുമ്പോൾ, നടക്കാൻ പോവ്വുമ്പോൾ ഒരു ചെറിയ പൂവ് കാണുമ്പോൾ, മറ്റുള്ളവർക്കു ഫുഡ് വാങ്ങി കൊടുക്കുമ്പോൾ, ചെറിയ ചാറ്റൽ മഴയും കാറ്റും ഉള്ളപ്പോൾ കട്ടനും കുടിച്ചു ബാല്കണിയിൽ ഇരിക്കുമ്പോൾ, രാത്രി മേലേക്കും നോക്കി നക്ഷത്രങ്ങൾ കണ്ടിരിക്കുമ്പോൾ, നെഞ്ചിൽ എവിടെയോ കുത്തുന്ന പോലെ വരികളുള്ള പാട്ടുകൾ കേൾക്കുമ്പോൾ, എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്‌തു സമയം പോകുന്നത് അറിയാതെ ഇരിക്കുമ്പോൾ, മറ്റുള്ളവരുടെ കഥകൾ കേട്ട് ഇരിക്കുമ്പോൾ, അവരുടെ excitement കാണുമ്പോൾ, ആരെങ്കിലും കെട്ടിപിടിക്കുമ്പോൾ, സ്നേഹത്തോടെ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോൾ...articulate ചെയ്യാൻ കഴിയാത്ത അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ ശ്രമിക്കാത്ത ഈ നിമിഷങ്ങളിൽ ഞാൻ ദൈവത്തെ കണ്ടിട്ടുണ്ട്. Rational explanation കൊടുക്കാൻ ഞാൻ ഇഷ്ട്ടപ്പെടാത്ത, വിവരിച്ചു കൊടുക്കാൻ പറ്റാത്ത...ആ സന്ദർഭങ്ങൾ മാത്രമാണ് എനിക്ക് എന്റെ ദൈവം.

Last updated